കൊൽക്കത്ത : മുർഷിദാബാദ് അക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹാർജി. മുർഷിദാബാദ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
സുപ്രീം കോടതി അഭിഭാഷകൻ ശശാങ്ക് ശേഖർ ഝാ ആണ് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ക്രമസമാധാന നിലയിലെ പരാജയത്തിന് പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദീകരണവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം എന്ന രീതിയിൽ വെള്ളിയാഴ്ച മുതൽ മുർഷിദാബാദിലെ സുതി, ധുലിയൻ, സംസർഗഞ്ച്, ജംഗിപൂർ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മുർഷിദാബാദിൽ നിരവധി ഹിന്ദുക്കളുടെ വീടുകളും കടകളും ക്ഷേത്രങ്ങളും മുസ്ലിം കലാപകാരികൾ തകർത്തു. നിരവധി ഹിന്ദു കുടുംബങ്ങൾക്ക് സ്വന്തം വീടുകൾ വിട്ട് പാലായനം ചെയ്യേണ്ടതായി വന്നു. ഒരു അച്ഛനെയും മകനെയും ഉൾപ്പെടെയാണ് മുസ്ലിം കലാപകാരികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കുറ്റകൃത്യത്തിലെ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിലവിൽ 200 ഓളം കലാപകാരികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post