ദുബായ്; ദുബായിൽ ഹിന്ദുക്കളായ രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി പാകിസ്താൻ പൗരൻ. ഒരു ബേക്കറിയിലേക്ക് കയറിച്ചെന്ന പാക് പൗരൻ മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം ആത്രമണം നടത്തുകയായിരുന്നി. തെലങ്കാന സ്വദേശികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിർമ്മൽ ജില്ലയിലെ സോൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേംസാഗർ എന്ന 35 കാരനും നിസാമാബാദ് ജില്ലയിലെ ശ്രീനിവാസ് എന്നയാളുമാണ് കൊല്ലപ്പെട്ടത്. സാഗർ എന്ന വ്യക്തിക്കാണ് പരിക്കേറ്റത്.
ദുബായിൽ വെച്ച് തെലങ്കാനയിൽ നിന്നുള്ള രണ്ട് തെലുങ്ക് യുവാക്കളായ നിർമ്മൽ ജില്ലയിലെ അഷ്ടപു പ്രേംസാഗർ, നിസാമാബാദ് ജില്ലയിലെ ശ്രീനിവാസ് എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ അങ്ങേയറ്റം ഞെട്ടലുണ്ട്. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ജിയുമായി സംസാരിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ്ണ പിന്തുണയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
വിഷയത്തിൽ വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും (എംഇഎ) പ്രവർത്തിക്കുമെന്ന് ജയശങ്കറിന്റെ സഹായത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.ദുഃഖം പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
Discussion about this post