ബീജിംഗ്: ഇന്ത്യൻ പൗരന്മാർക്ക് കൂട്ടത്തോടെ വിസ അനുവദിച്ച് ചൈന. നാല് മാസത്തിനുള്ളിൽ മാത്രം 85,000 ഇന്ത്യൻ പൗരന്മാർക്ക് ചൈന വിസ അനുവദിച്ചത്. കിഴക്കൻ ലഡാക്കിൽ നിന്ന് സൈന്യങ്ങൾ പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.
ജനുവരി ഒന്ന് മുതൽ ഏപ്രിൽ ഒൻപത് വരെ അനുവദിച്ച വിസകളുടെ കണക്കാണ് ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത്. 2025 ഏപ്രിൽ 9 വരെ ഇന്ത്യയിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും ഈ വർഷം ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് 85,000 ത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിരവധി ഇളവുകളും ഇന്ത്യൻ യാത്രക്കാർക്കായി ചൈന ഏർപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ല: ഇന്ത്യൻ അപേക്ഷകർക്ക് ഇപ്പോൾ മുൻകൂർ ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ പ്രവൃത്തി ദിവസങ്ങളിൽ വിസ സെന്ററുകളിൽ നേരിട്ട് വിസ അപേക്ഷകൾ സമർപ്പിക്കാം.
ബയോമെട്രിക് ഇളവ്: കുറഞ്ഞ സമയത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇത് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നു.
വിസ ഫീസ്: വളരെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ഒരു ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകർക്ക് ചൈനയിലെക്കുള്ള യാത്ര സുഗമമാക്കുന്നു.
വേഗത്തിലുള്ള പ്രോസസ്സിംഗ് സമയങ്ങൾ: വിസ അംഗീകാരിക്കാനുള്ള സമയക്രമം കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നു. ഇത് വേഗത്തിലുള്ള ഇഷ്യു അനുവദിക്കുകയും ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.
ടൂറിസം: സാംസ്കാരിക ഉത്സവങ്ങൾ, കൂടുതൽ ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിവ ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ചൈന ഒരുക്കുന്നുണ്ട്.
Discussion about this post