കൊച്ചിയിൽനിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി. മുംബൈ ഭീകരാക്രമണക്കേസ്പ്രതി തഹാവൂർ റാണയുടെ ചോദ്യംചെയ്യൽ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ഡിഐജി, എസ്‍പി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണെത്തിയത്. ഇവർ എൻഐഎആസ്ഥാനത്ത് റാണയുടെ ചോദ്യംചെയ്യലിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുൻപ് റാണ ഭാര്യ സമ്രാസ് അക്തർക്കൊപ്പംകൊച്ചി സന്ദർശിച്ചിരുന്നു. നവംബർ 11 മുതൽ 21 വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽയാത്രചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. അന്നത്തെ സന്ദർശനത്തിന്റെ വിവരങ്ങൾസംബന്ധിച്ച എൻഐഎ റിപ്പോർട്ടുകൾ ഇപ്പോഴത്തെ ചോദ്യംചെയ്യലിന് ഉപയോഗിക്കുന്നുണ്ട്.
ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ചോദ്യംചെയ്യലിനോട് റാണ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. ഒരു ദിവസം എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയാണ്അന്വേഷണസംഘം റാണയെ ചോദ്യം ചെയ്യുന്നത്.
Discussion about this post