കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാർ.സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറഞ്ഞു. ‘കാരവന് ലഹരി പിടിച്ചെടുക്കാൻ കഴിവുണ്ടെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആക്സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ’ എന്നും ഹസീബ് മലബാർ ആരോപിച്ചു
നേരത്തെയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെതിരെ ചില വെളിപ്പെടുത്തൽ വന്നിരുന്നു. പിന്നാലെയാണ് ഒരു സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്തെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നൽകിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താന എന്ന നാൽപ്പത്തിമൂന്നുകാരിയാണ് എക്സൈസിന് മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നൽകിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
Discussion about this post