നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിന് പിന്നാലെ നടൻ സംസ്ഥാനം വിട്ടതായി സൂചന. നിലവിൽ നടൻ പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയാണെന്നാണ് സൂചന . ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻഅജ്ഞാതന്റെ ബൈക്കിൽ നഗരത്തിലെ മറ്റൊരു ഹോട്ടലിലേക്കായിരുന്നു ആദ്യം പോയത്. ഇവിടെനിന്ന് അന്ന് പുലർച്ചെയോടെ സ്ഥലം വിട്ടു തൃശ്ശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ്നൈറ്റിൽ നടൻ പങ്കെടുത്തിട്ടില്ല.
സംഭവത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടിയിരിക്കുകയാണ്എക്സൈസ്. എന്നാൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും സിനിമയിലെപരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്.
ഈസ്റ്ററായത് കൊണ്ട് വീട്ടിലേക്ക് എത്തുമെന്ന് പറഞ്ഞാണ് ഷൈൻ പോയതെന്നും എന്നാൽ ഇപ്പോൾഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നുമാണ് ഷൈനിന്റെ കുടുംബവും പറയുന്നത്. കഴിഞ്ഞപത്ത് വർഷമായി ഷൈനിനെ വേട്ടയാടുകയാണെന്നും അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നുംഞങ്ങൾക്കിതൊക്കെ ശീലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു
ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശമായ അനുഭവം ഉണ്ടായെന്നും വെർബൽ ഹരാസ്മെന്റ് ആണ്ഉണ്ടായതെന്നും വിൻസി പറഞ്ഞിരുന്നു.
Discussion about this post