ന്യൂഡൽഹി : ലോകത്തെ അമൂല്യവും ചരിത്രപരവുമായ രേഖകൾ ഉൾക്കൊള്ളിക്കുന്ന മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടം നേടി ശ്രീമദ് ഭഗവദ് ഗീതയും നാട്യശാസ്ത്രവും. സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് വിവരം എക്സിലൂടെ അറിയിച്ചത്. രാഷ്ട്രത്തിന്റെ ഐതിഹാസികമായ പാരമ്പര്യത്തെയും സംസ്കാരത്തെയും ലോകം അംഗീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വ്യക്തമാക്കി. ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതോടെ നിലവിൽ 14 എൻട്രികളാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ഭഗവദ് ഗീതയുടേയും നാട്യശാസ്ത്രത്തിന്റെയും ബൗദ്ധികമായ ഔന്നത്യം ലോകത്തിന് തുടർന്നും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ചരിത്രപരമായി ശ്രദ്ധേയമായതും തലമുറകളെ പ്രചോദിപ്പിക്കാൻ കഴിവുള്ളതുമായ രേഖകളേയും രചനകളേയുമാണ് യുനസ്കോ മെമ്മറി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത്. അന്താരാഷ്ട്ര ഉപദേശക സമിതിയുടെ ശുപാർശയോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എൻട്രികൾ തിരഞ്ഞെടുക്കുന്നത്.തമിഴ് മെഡിക്കൽ മാനുസ്ക്രിപ്റ്കി കളക്ഷൻസ്, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്ര രേഖകൾ. പോണ്ടിച്ചേരിയിലെ ശൈവ മാനുസ്ക്രിപ്റ്റുകൾ, ഋഗ്വേദം തുടങ്ങിയവയും മെമ്മറി ഓഫ് രജിസ്റ്ററിൽ നേരത്തെ ഇടം നേടിയിട്ടുണ്ട്.
Discussion about this post