ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും 800 കോടിയോളം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി.ഡാൽമിയ സിമന്റ്സിന്റെ 793 കോടി രൂപ വിലവരുന്ന ഭൂമിയും മൂന്ന് കമ്പനികളിലായി ജഗൻമോഹൻ റെഡ്ഡിയ്ക്കുണ്ടായിരുന്ന ഇരുപത്തിയേഴര കോടി രൂപ മൂല്യമുള്ള ഓഹരികളുമാണ് ഇ.ഡി. കണ്ടുകെട്ടിയത്.
ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റ്‌സ്, രഘുറാം സിമന്റ്‌സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്റ്‌സ് നിക്ഷേപം നടത്തിയിരുന്നു. ഇതിനു പകരമായി ജഗൻ വഴി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ഖനനാനുമതി ഡാൽമിയ സിമന്റ്‌സിന് കിട്ടിയെന്നാണ് സിബിഐയും ഇ.ഡിയും കണ്ടെത്തിയത്.
2010ൽ ജഗൻമോഹൻ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാൽമിയ എന്നിവർ ചേർന്ന് രഘുറാം സിമൻറ്‌സിൻറെ ഓഹരികൾ പാർഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതിൽ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതിൽ 55 കോടി ജഗൻ മോഹൻ റെഡ്ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post