ന്യൂഡൽഹി: ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ടൈപ്പ് 2 പ്രമേഹത്തിൽനിന്നും അമിത ശരീരഭാരത്തിൽനിന്നും മോചിതനായതിനെക്കുറിച്ചാണ് അമിത് ഷാ പറഞ്ഞത്. ലോക കരൾദിനത്തിനോട് അനുബന്ധിപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 2020ൽ ആരോഗ്യശൈലിയിൽ നടപ്പാക്കിയ മാറ്റങ്ങളാണ് വിജയകരമായതെന്ന് അമിത് ഷാ പറയുന്നു.
ദിവസം രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം, കർശന ആഹാരക്രമം എന്നിവയാണ് തന്നെ ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും അമിത ശരീരഭാരത്തിൽ നിന്നും മുക്തനാക്കിയതെന്ന് അമിത് ഷാ വെളിപ്പെടുത്തി. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അലോപ്പതി മരുന്നോ ഇൻസുലിനോ ഇന്ന് താൻ ഉപയോഗിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു
Discussion about this post