ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിൽ വെടിവെപ്പ്. ആറുപേർക്ക് പരിക്കേറ്റു. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ഒരു റിസോർട്ടിലാണ് വെടിവെപ്പ് ഉണ്ടായത്. പരിക്കേറ്റവരുടെ എണ്ണം കൂടിയേക്കാം എന്നും സൂചനയുണ്ട്.
പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടന്ന റിസോർട്ടിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്. രാജസ്ഥാനിൽ നിന്നും കശ്മീർ സന്ദർശിക്കാൻ എത്തിയിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് വെടിവെപ്പ് നടന്നത്.
Discussion about this post