ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒരുഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധിആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദുക്കളാണെന്ന് സ്ഥിരീകരിച്ചശേഷമായിരുന്നു ആക്രമണം. ഞങ്ങൾ ഹിന്ദുക്കളാണെന്ന് സ്ഥിരീകരിച്ച ശേഷം, അവർ എന്റെഭർത്താവിനെ കൊന്നു. തീവ്രവാദി എന്റെ അരികിൽ നിൽക്കുകയായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട്അവനോട് എന്നെയും കൊല്ലാൻ അപേക്ഷിച്ചു. എന്റെ മകൻ പോലും അവനോട് പറഞ്ഞു, ‘നീ എന്റെഅച്ഛനെ കൊന്നു, എന്നെയും വെടിവയ്ക്കൂ!’ തീവ്രവാദി പിന്നീട് പരിഹാസത്തോടെ മറുപടി പറഞ്ഞു, ‘ഞങ്ങൾ നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ. എന്നാണ് കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറയുന്നു.
ലഷ്‌കറെ തയിബ അനുകൂല സംഘടനയായ’ദ് റെസിസ്റ്റന്റ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർമനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്
Discussion about this post