ജമ്മു കശ്മീരിലെ പഹൽ ഗാമിൽ ഇന്നുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം നാളെ തന്നെ ഇന്ത്യയിൽ തിരികെ എത്തുമെന്നാണ് വിവരം. സൗദി ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നും മോദി ഉപേക്ഷിച്ചു.
നേരത്തെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ഇത്രയും ഹീനമായകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും വെറുതേവിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
ഇത്രയും നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. അവരെഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ പൈശാചികമായ പദ്ധതികൾ ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കുക എന്ന നമ്മുടെ ദൃഢനിശ്ചയത്തിന് ഒരിളക്കവുമുണ്ടാകില്ല, അതുകൂടുതൽശക്തമായി തുടരും എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. 27 പേര്‍കൊല്ലപ്പെട്ടതായാണ് വിവരം. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽഉൾപ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളാണെന്ന്സ്ഥിരീകരിച്ച ശേഷമായിരുന്നു ആക്രമണം.
Discussion about this post