ശ്രീനഗർ : പഹൽഗാം ആക്രമണത്തിന് പിന്നാലെ ബാരാമുള്ളയിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം ഉണ്ടായ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.
ബാരാമുള്ളയിലെ ഉറി നളയിലെ സർജീവനിലെ പൊതുമേഖലയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ ആണ് സൈന്യം വെടിവെച്ചിട്ടത്. സുരക്ഷാസേനയും ഭീകരരും തമ്മിൽ ശക്തമായ വെടിവെപ്പ് ഉണ്ടായതായും രണ്ട് ഭീകരരെയും വെടിവെച്ച് കൊന്നതായും ഇന്ത്യൻ ആർമിയിലെ ചിനാർ കോർപ്സ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഉറിയിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്നും വലിയതോതിൽ ആയുധങ്ങൾ കണ്ടെത്തിയതായും സൈന്യം വ്യക്തമാക്കുന്നു. ഭീകരർക്കെതിരായ ദൗത്യം ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ പുരോഗമിക്കുകയാണെന്നും സൈന്യം ഔദ്യോഗികമായി അറിയിച്ചു.
Discussion about this post