പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു
വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിന് ഓപ്പറേഷൻ ‘ബർലിഗലി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോർട്ട്. സിആർപിഎഫും ജമ്മു കശ്മീർ പോലീസും കരസേനയും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്.
Discussion about this post