അമരാവതി : പഹൽഗാമിൽ നടന്നത് ഹിന്ദു വംശഹത്യയുടെ പുനരുത്ഥാനമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഒരുകാലത്ത് ഭാരതത്തിലെ ഹിന്ദു വിഭാഗത്തെ എങ്ങനെയാണ് വംശഹത്യ നടത്തിയത് അതിന്റെ തിരിച്ചുവരവാണ് പഹൽഗാമിൽ സംഭവിച്ചതെന്നും പവൻ കല്യാൺ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്രപ്രദേശിൽ നിന്നുള്ള ഇരകളുടെ കുടുംബത്തെ സന്ദർശിച്ച ശേഷം ആയിരുന്നു പവൻ കല്യാണിന്റെ ഈ പ്രതികരണം.
ഭയാനകവും വേദനാജനകവും ആയ ആക്രമണമാണ് ജമ്മുകശ്മീരിൽ നടന്നത് എന്നും അദ്ദേഹം അപലപിച്ചു. ഭീകരാക്രമണത്തിന് ഇരകളായ ആന്ധ്രപ്രദേശ് സ്വദേശികളായ മധുസൂദനന്റെയും ചന്ദ്രമൗലിയുടെയും കുടുംബത്തെ പവൻ കല്യാൺ സന്ദർശിച്ചു. അവർ എന്താണ് അനുഭവിച്ചതെന്ന് പറഞ്ഞു, അത് കേട്ടിട്ട് എന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. സംസാരിക്കാൻ വാക്കുകൾ പോലും കിട്ടാത്ത അവസ്ഥയാണിത് എന്നും പവൻ കല്യാൺ മാധ്യമങ്ങളോട് പറഞ്ഞു.
സോഫ്റ്റ്‌വെയർ എൻജിനീയർ ആയ മധുസൂദനൻ റാവു, വിരമിച്ച ബാങ്ക് ജീവനക്കാരൻ ജെ.എസ്. ചന്ദ്രമൗലി എന്നിവരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ആന്ധ്രപ്രദേശിൽ നിന്നുള്ളവർ. നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ മധുസൂദനൻ റാവു കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് ജമ്മുകശ്മീരിൽ എത്തിയിരുന്നത്.
Discussion about this post