ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ റിമോട്ട് കൺട്രോൾ ഐഇഡി സ്ഫോടനമാണ് നടന്നത്. പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആണ് ആക്രമണം ഉണ്ടായത്.
10 പാക് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ തീവ്രമാക്കുമെന്നും ബി എൽ എ പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ പാകിസ്താൻ സൈന്യത്തിനെതിരെ അതിശക്തമായ ആക്രമണങ്ങൾ തുടരുമെന്ന് ബലൂച് ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ബലൂചിസ്ഥാനിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ ബിഎൽഎ ഏഴ് പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബി എൽ എ ആക്രമണത്തിൽ 17 സൈനികരാണ് പാകിസ്താന് നഷ്ടപ്പെട്ടത്.
Discussion about this post