ന്യൂഡല്‍ഹി: രാജ്യം തീരുമാനിക്കുന്ന ഏത് ദൗത്യത്തിനും സുസജ്ജമെന്ന് ഇന്ത്യന്‍ നാവികസേന. സാമൂഹികമാദ്ധ്യമങ്ങളിൽ പടക്കപ്പലുകൾ കുതിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍’ എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
കൃത്യമായ ഉദ്ദേശത്തോടെ, ഐക്യത്തോടെ ഏത് നീക്കത്തിനും തയ്യാറാണെന്ന് സന്ദേശമാണ് നാവിക സേന ഇതിലൂടെ പങ്കുവെയ്ക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം രാജ്യം അതീവ ജാഗ്രതിയിലാണ് നീങ്ങുന്നത്. ഭൂമിയുടെ ഏതറ്റം വരെ പോയാലും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവരെ പിന്തുണച്ചവർക്കും ഇന്ത്യ തക്കതായ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ശക്തമായ നിലപാടാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്.
പഹൽഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരരുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സൈന്യവും ഭീകരർക്കുള്ള തിരച്ചിലിലാണ്.കശ്മീരിലെ കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ തോക്കെര്‍പോര മേഖലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയവരാണെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അതിനിടെ, കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ സുരക്ഷാസേന തകര്‍ത്തു. ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹമദ് കുറ്റേ ഉള്‍പ്പെടെയുള്ള ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.
ഷാഹിദ് അഹമദിന്റെ ഷോപ്പിയാനിലെ ഛോട്ടിപോര ഗ്രാമത്തിലെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ നാലുവര്‍ഷമായി ഇയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഇഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖിന്റെ പുല്‍വാമയിലെ ഇരുനിലവീടും വെള്ളിയാഴ്ച രാത്രി തകര്‍ത്തിരുന്നു. 2018-ല്‍ പാകിസ്താനില്‍ പോയി പരിശീലനം നേടിയ ഭീകരനാണ് ഇഹ്‌സാന്‍ ഉള്‍ ഹഖ്.
Discussion about this post