ജമ്മു കശ്മീർ; പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)’ ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് നിഷേധിച്ചു.
ആക്രമണത്തിന് പിന്നാലെ കശ്മീരിൽ നടന്ന ഹർത്താലും പ്രതിഷേധവും ടിആർഫിനെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടുപോകാൻ പ്രേരിപ്പിച്ചു എന്നാണ് സൂചന. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായാണ് ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)’ രംഗത്തെത്തിയത് . പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ടിആര്‍ഫ് നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം അനധികൃതമായി മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നാണ് ടിആര്‍എഫിന്റെ പുതിയ വിശദീകരണം. ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന് ശേഷം തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മറ്റൊരോ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ടിആര്‍എഫ് പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. സൈഫുളള ഖാലിദ് എന്ന കസൂരി. പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് .
കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി, ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിവരം.
Discussion about this post