ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കി പാകിസ്താൻ. ഇന്ത്യയോട് ആണവയുദ്ധത്തിലൂടെ പ്രതികാരം ചെയ്യുമെന്നാണ് പാകിസ്താൻ ്മന്ത്രി ഹനീഫ് അബ്ബാസി പറയുന്നത്. ഘോരി, ഷഹീൻ, ഗസ്നവി മിസൈലുകളും 130 ആണവ പോർമുനകളും ഉൾപ്പെടെയുള്ള പാകിസ്താന്റെ ആയുധശേഖരം ‘ഇന്ത്യയ്ക്ക് വേണ്ടി മാത്രം’ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലകുറഞ്ഞ മുന്നറിയിപ്പ്.
സിന്ധു നദീജല കരാർ നിർത്തിവച്ചുകൊണ്ട് പാകിസ്താന്റെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ , അത് ‘ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന്’ തയ്യാറെടുക്കണമെന്ന് അബ്ബാസി പറയുന്നു. പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങൾ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ തയ്യാറാണെന്നും മന്ത്രി പറയുന്നു.
അവർ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ ഒരു യുദ്ധത്തിന് തയ്യാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ, അവ പ്രദർശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് പാക് മന്ത്രിയുടെ ജല്പനങ്ങൾ.
പാക് മന്ത്രിയുടെ പരാമർശം പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസമാണ് ഇയാൾക്ക് നേരെ ഉയരുന്നത്. ഇന്ത്യയുടെ കൈവശം ഉള്ളത് ഓലപ്പടക്കമല്ലെന്നും ഇന്ത്യക്കാർ ഇത്തവണ ദീപാവലി കുറച്ച് നേരത്തെ ആഘോഷിക്കുമെന്നും പാക് മന്ത്രിക്ക് സോഷ്യൽമീഡിയ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകി.
Discussion about this post