ശ്രീനഗർ : കശ്മീരിന്റെ മണ്ണിൽ മണ്ണിൽ ജീവിച്ചുകൊണ്ട്, ഇന്ത്യൻ സർക്കാരിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട്, പാകിസ്താന് വേണ്ടി പ്രവർത്തിക്കുന്ന സ്വദേശി തീവ്രവാദികൾക്കെതിരായ ശക്തമായ നടപടിയുമായി ഇന്ത്യൻ സൈന്യം. കഴിഞ്ഞ 48 മണിക്കൂറുകളിൽ കശ്മീരിലെ 9 തീവ്രവാദികളുടെ വീടുകളാണ് സുരക്ഷാസേനയുടെ നേതൃത്വത്തിൽ തകർത്തു തരിപ്പണമാക്കിയത്. ഈ വീടുകളിൽ കഴിഞ്ഞിരുന്ന തീവ്രവാദികളുടെ കുടുംബങ്ങളെ മാറ്റിയ ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ വീടുകൾ തകർക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരായ ഏതൊരു പ്രവർത്തനങ്ങൾക്കും ഇനി ക്ഷമയില്ല എന്ന വ്യക്തമായ സന്ദേശമാണ് മനസ്സിൽ തീവ്രവാദ ചിന്ത കൊണ്ട് നടക്കുന്ന എല്ലാ പാകിസ്താൻ അനുഭാവികൾക്കുമായി സൈന്യം നൽകുന്നത്.
ശനിയാഴ്ച രാത്രിയിൽ കശ്മീരിലെ നാല് തീവ്രവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകർത്തത്. കുപ്വാര, സോഫിയാൻ, ബന്ദിപ്പോര, പുൽവാമ ജില്ലകളിലാണ് ഈ വീടുകൾ ഉണ്ടായിരുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതായി കണ്ടെത്തിയ നാല് തീവ്രവാദികളുടേതായിരുന്നു കഴിഞ്ഞ രാത്രിയിൽ തകർത്ത വീടുകൾ. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന 14 പേരുടെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തയ്യാറാക്കിയിരുന്നു.
ശനിയാഴ്ച രാത്രിയിൽ സുരക്ഷാസേന തകർത്ത വീടുകൾ സജീവമായി തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നവരുടെതാണ്. കുപ്വാര ജില്ലയിലെ കലാറൂസിൽ, നിലവിൽ പാകിസ്ഥാനിൽ ഉണ്ടെന്ന് കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിന്റെ വീട്, ഷോപ്പിയാൻ ജില്ലയിൽ, 2024 മുതൽ ലഷ്കർ ഇ തൊയ്ബയുമായും ദി റെസിസ്റ്റൻസ് ഫ്രണ്ടുമായും (ടിആർഎഫ്) ബന്ധമുള്ള മുഹമ്മദ് ഷാഫി ദാറിന്റെ മകൻ അദ്നാൻ സഫി ദാറിന്റെ വീട്, ബന്ദിപ്പോരയിലെ നാസ് കോളനിയിൽ, 2016 മുതൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു സജീവ തീവ്രവാദിയായ ജമീൽ അഹമ്മദ് ഷീർ ഗോജ്‌രിയുടെ വീട് പുൽവാമ ജില്ലയിലെ ഖാസിപോറ ത്രാലിൽ, 2024 ൽ ജെയ്ഷ്-ഇ-മുഹമ്മദ് ഗ്രൂപ്പിൽ ചേർന്ന ഭീകരൻ അമീർ നസീർ വാനിയുടെ വീട് എന്നിവയാണ് കഴിഞ്ഞ രാത്രിയിൽ സുരക്ഷാസേന തകർത്തത്.
Discussion about this post