വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്ക. പഹൽഗാം ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും യുഎസ് വിദേശകാര്യവകുപ്പ് അറിയിച്ചു. ഉത്തരവാദിത്തബോധത്തോടെയുള്ള പരിഹാരം വേണമെന്നും ഇരു രാജ്യങ്ങളുമായും സമ്പർക്കത്തിലാണെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും യുഎസ് അറിയിച്ചു.
പഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭീകരതയ്ക്കെതിരായ സംയുക്ത പോരാട്ടത്തിൽ ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
Discussion about this post