പൽഹാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ പാക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖകളിലും തമ്പടിച്ചിരിക്കുന്ന ഭീകരരെ സുരക്ഷിതമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് പാകിസ്താൻ പട്ടാളം.
ഇന്ത്യയുടെ പ്രതികാരം ഭയന്ന പാക് സൈന്യം പാക് അധിനിവേശ കശ്മീരിലെ നിരവധി ഭീകാരപാഡുകൾ ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുകയും തീവ്രവാദികളെ സൈനിക ഷെട്ടറുകളിലേക്കും ബങ്കറുകളിലേക്കും മാറ്റിയതായി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഒന്നിലധികം സജീവമായ ലോഞ്ച് പാഡുകൾ തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം
അധിനിവേശ കശ്മീരിലെ കെൽ, സർദി, ദുധ്‌നിയാൽ, അത്മുഖം, ജുറ, ലിപ, പച്ചിബാൻ, ഫോർവേഡ് കഹുത, കോട്ലി, ഖുയിരട്ട, മന്ധാർ, നികൈൽ, ചാമൻകോട്ട്, ജാൻകോട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് തീവ്രവാദികളെ മാറ്റുന്നതായി ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു.
പരിശീലനം ലഭിച്ച 150 മുതൽ 200 വരെ ഭീകരർ നിലവിൽ വിവിധ ക്യാമ്പുകളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയിൽ നിന്നുള്ള 60 വിദേശ തീവ്രവാദികൾ നിലവിൽ ജമ്മു കശ്മീരിൽ സജീവമാണെന്നാണ് വിവരം.
Discussion about this post