പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും എത്രത്തോളം താഴാൻ കഴിയുമെന്ന് ധവാൻ ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കൂവെന്നും ധവാൻ പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഈ പരാമർശം.
‘ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ ശിഖർ ധവാൻ കുറിച്ചു
പാക ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാകിസ്താനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമർശം. ‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാകിസ്താനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല എന്നായിരുന്നു കുറ്റപ്പെടുത്തൽ.
Discussion about this post