ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ നടക്കുന്നത് നിർണായക യോഗങ്ങൾ.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തിയിരുന്നു.
രാഷ്ട്രീയകാര്യ മന്ത്രിസഭ സമിതിയുടെ യോഗത്തിന് ശേഷം മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതിയുടെയും യോഗം ചേർന്നിരുന്നു. അതിനുശേഷം മന്ത്രിസഭാ യോഗവും ചേരും. സൂപ്പർ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതിൽ പ്രധാനമാണ്. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019 ലാണ് സൂപ്പർ കാബിനറ്റ് അവസാനമായി ചേർന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.
Discussion about this post