പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ സഹായം തേടി നെട്ടോട്ടം ഓടി പാകിസ്താൻ. അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. സംഘർഷസ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻവിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു.
സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിഎസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്താൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെകൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം പാകിസ്താന് വക്കാലത്തുമായി എത്തിയ യുഎന്നിന് മുൻപിലും തങ്ങളുടെ ശക്തമായനിലപാട് വ്യക്തമാക്കി ഇന്ത്യ. തങ്ങളുടേത് ഉറച്ച തീരുമാനമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ തീരുമാനങ്ങൾ ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസിന് മറുപടി നൽകിയത്. ഇന്ത്യ ആക്രമണത്തിന് മുതിരുന്നുവെന്നുംഅതിനുള്ള സൂചനകൾ തങ്ങൾക്ക് ലഭിച്ചുവെന്നും സഹായിക്കണമെന്നുമായിരുന്നു പാകിസ്താൻയുഎന്നിനോട് അപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടെറസ്വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്.
യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെഅഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന്പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന്മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്ജയശങ്കർ എക്സിൽ കുറിച്ചു
Discussion about this post