തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംപ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്.
വിഴിഞ്ഞം പുതുകാലത്തിന്‍റെ വികസന മാതൃകയാണെന്ന് തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് അദ്ദേഹംപറഞ്ഞു. ഇനി പണം രാജ്യത്തിന് പുറത്തേക്ക് പോകുകയില്ലെന്നും സമുദ്രവ്യാപരത്തില്‍കേരളത്തിന്‍റെ പങ്ക് വളരെ വലിയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നമാണെന്നും എല്ലാരീതിയിലും അഭിമാനകരമായനിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി ഇത്മാറുകയാണെന്നും ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറുകയാണെന്നും സഹകരിച്ചഎല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post