ശ്രീനഗർ: പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസി കസ്റ്റഡിയിൽ. പ്രദേശത്ത് 15 ദിവസം മുൻപ് കട ആരംഭിച്ച വ്യാപാരിയെ ആണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.സംഭവദിവസം ഇയാൾ കടതുറന്നിരുന്നില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളെ എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ നൂറോളം പ്രദേശവാസികളെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് സംഭവദിവസം കടതുറക്കാതിരുന്ന വ്യാപാരിയെപ്പറ്റി വിവരം ലഭിച്ചത്.
കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, കുതിര സവാരിക്കാർ, വിവിധ വിനോദപ്രവർത്തനത്തൊഴിലാളികൾ അടക്കമുള്ള നൂറോളം പ്രദേശവാസികളെ ഇതിനകം തന്നെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Discussion about this post