പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലാണ് പ്രധാനമന്ത്രിയും വ്യോമസേനാ മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.വ്യോമസേനാ മേധാവിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയാണിതെന്നാണ് വിവരം.
നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഈ യോഗത്തിലാണ് പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവുമെല്ലാം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Discussion about this post