കെയ്റോ: ഹിസ്ബുളളയെ ഭീകരസംഘടനയായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് പ്രഖ്യാപിച്ചു. ലബനനിലെ ഷിയാമുസ്ലിം വിഭാഗത്തിന്റെ സംഘടനയാണ് ഹിസ്ബുള്ള.ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയില്‍ കൂടിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് തീരുമാനമെടുത്തത്.
ഗള്‍ഫ് മേഖലയിലെ സുന്നി ഭൂരിപക്ഷ രാജാധിപത്യ രാഷ്ട്രങ്ങള്‍ നേരത്തെ തന്നെ ഹിസ്ബുള്ള ഭീകര സംഘടനയാണെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് അറബ് ലീഗും ഹിസ്ബുളളയെ ഭീകരവാദികളായി മുദ്രകുത്തിയത്. അതേസമയം,ഇറാഖും ലബനനും തീരുമാനത്തെ പിന്തുണച്ചില്ല.
Discussion about this post