ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെ കണ്ടെത്താനുള്ള വ്യാപകമായ അന്വേഷണത്തിലാണ് എൻഐഎ. പ്രദേശികരായ ചില വ്യാപാരികൾ ഭീകരർക്ക് സഹായം നൽകിയിട്ടുണ്ട് എന്ന സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ പശ്ചാത്തലത്തിൽ പ്രദേശിക വ്യാപാരികളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരും ആക്രമണത്തിന്റെ അന്ന് കടകൾ അടച്ചിട്ടവരുമായവരെ എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് 15 ദിവസം മുമ്പ് മാത്രം കച്ചവടം തുടങ്ങിയ, ആക്രമണ ദിവസം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടവരെയാണ് എന്‍ഐഎ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇവരുടെ ഫോൺ കാൾ വിശദാംശങ്ങക്ൾ, ഇൻറനെററ് പരിശോധനകൾ എല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ സംശയം തോന്നുന്നവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
ആക്രമണം നടന്ന ദിവസം ഷോപ്പ് തുറക്കാതിരുന്ന ഒരാളെ എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇയാളുടെ ഐപി അഡ്രസ് വിവരങ്ങളും ഇന്റര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങളാണ് തിരഞ്ഞതെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എൻഐഎ ശേഖരിച്ചു കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ഇതിനൊപ്പം സംഭവം നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന പ്രദേശവാസികളെയും കടക്കാരെയും എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി വിളിപ്പിച്ചിട്ടുമുണ്ട്. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രദേശത്തെ 100 പേരെയെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
Discussion about this post