ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പരിശോധനയിൽ ഇവിടെ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകൾ, ബൈനോക്കുലറുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്.
പൂഞ്ചിലെ സുരാൻകോട്ടിൽ കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് ഭീകരരുടെ ഒളിസങ്കേതം തകർത്തത്.
Discussion about this post