പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് അന്തർദേശീയമാദ്ധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിന്റെ പിന്തുണയുള്ള തീവ്രവാദികൾ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചതിനാലാണ് രാജ്യം ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദികൾ, രാഡജ്യത്ത് വിന്ന് ധനസഹായത്തോടെയും, മാർഗ്ഗനിർദ്ദേശത്തോടെയും, ഇന്ത്യയിലേക്ക് വരികയും നിരപരാധികളായ സാധാരണക്കാരെ കൊല്ലുകയും ചെയ്തു. എന്നിട്ടും അവർ ന്യായീകരിക്കപ്പെടുന്നു.ഇത്തരത്തിലുള്ള പെരുമാറ്റത്തിന് ഒരു വില നൽകേണ്ടിവരുമെന്ന്’ ഇത് തെളിയിക്കുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി.
ഇതാണ് അവിടുത്തെ രീതി. ഏറ്റവും നീചമായ രീതിയിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന ഒരു രാഷ്ട്രമാണിത്, ഇത്തരത്തിലുള്ള പെരുമാറ്റത്തിന് വലിയ വില നൽകേണ്ടിവരും. ഇന്ത്യക്കാരും അതിൽ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ ചെയ്തത് വളരെ വിവേകപൂർവ്വം തയ്യാറാക്കിയ പ്രതികരണമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, അവിടെ അവർ രാത്രിയിൽ ആക്രമണം നടത്തി, തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായ കെട്ടിടങ്ങൾ ആക്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സായുധ സേനയുടെ ആക്രമണങ്ങൾ ‘ഞങ്ങൾ ഭീകരതയ്ക്കെതിരെ പ്രതികരിക്കുന്നു, പക്ഷേ ഒരു നീണ്ടുനിൽക്കുന്ന സംഘർഷം സൃഷ്ടിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല’ എന്ന സന്ദേശം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞുപാക് സൈന്യത്തിന് രാജ്യത്ത് വലിയ ജനപ്രീതിയില്ല. ആ രാജ്യത്തിന്റെ രക്ഷകരായി സ്വയം ചിത്രീകരിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള നടപടി ആവശ്യമായ ഒരു അവസ്ഥയിലാണ് അവർ ഇപ്പോൾ. പഹൽഗാമിലെ ക്രൂരമായ ആക്രമണത്തിൽ സംഭവിച്ചതിൽ നിന്ന് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരേയൊരു കൂട്ടം ആളുകൾ അവരാണ്… പാകിസ്താന്റെ പങ്കാളിത്തത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലെന്ന് തരൂർ വ്യക്തമാക്കി.
Discussion about this post