പഹൽഗാമിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടിയുടെ കൂടുതൽ വിശദാംശങ്ങൾ പങ്കുവച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷനിൽ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് കൃത്യമായ എണ്ണം പറയാൻ പ്രയാസമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ, 9 തീവ്രവാദ ഒളിത്താവളങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തി. ഏകദേശം 100 തീവ്രവാദികൾ കൊല്ലപ്പെട്ടു. വിവര സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കണക്കെടുപ്പ് തുടരുകയാണ്. ഭീകരരുടെ താവളങ്ങൾ മാത്രം ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി
പാകിസ്താനെതിരെയുള്ള സംഘർഷത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നൽകിയ പിന്തുണയെയും കേന്ദ്രം അഭിനന്ദിച്ചു. നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചിട്ടുണ്ടെന്ന് സർവകക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ‘നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചു. ഓപ്പറേഷൻ സിന്ദൂരിന് സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു, കൂടാതെ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുമെന്ന് പറഞ്ഞു. ഞങ്ങൾക്ക് ചില നിർദേശങ്ങളും ലഭിച്ചു,’ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
പഹൽഗാമിൽ വീണ കണ്ണീരിന് രാജ്യം പകരം ചോദിച്ചുവെന്ന ശുഭവാർത്തയോടെയാണ് ഭാരതം ഇന്നലെ ഉണർന്നത്. അതിർത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയ്ക്ക് ആ മണ്ണിലേക്ക് ഇടിച്ചുകയറിയുള്ള സർജിക്കൽ സ്‌ട്രൈയ്ക്കായിരുന്നു മറുപടി. ഭീകരകേന്ദ്രങ്ങളുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന 9 പ്രദേശങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഭസ്മമായത്. 3 സേനകളും സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ യാഥാർത്ഥ്യമാക്കിയത്.പഹൽഗാമിൽ വീണ കണ്ണീരിന് രാജ്യം പകരം ചോദിച്ചുവെന്ന ശുഭവാർത്തയോടെയാണ് ഭാരതം ഇന്ന് ഉണർന്നത്. അതിർത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയ്ക്ക് ആ മണ്ണിലേക്ക് ഇടിച്ചുകയറിയുള്ള സർജിക്കൽ സ്‌ട്രൈയ്ക്കായിരുന്നു മറുപടി. ഭീകരകേന്ദ്രങ്ങളുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന 9 പ്രദേശങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഭസ്മമായത്. 3 സേനകളും സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ യാഥാർത്ഥ്യമാക്കിയത്.
മർകസ് സുബ്ഹനല്ല
2015 മുതൽ പ്രവർത്തിച്ചുവരുന്ന ഭീകരകേന്ദ്രമാണ് ഹവൽപൂരിലുള്ള മർകസ് സുബ്ഹാന. ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ പ്രധാന പരിശീലന കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെയാണ് ജയ്ഷെ തലവൻ മൗലാന മസൂജ് അഷർ അടക്കമുള്ള ഭീകര നേതാക്കളുടെ വസതികളുള്ളത്.
മർകസ് ത്വയ്ബ
ലഷ്‌കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രമാണ് പാക് പഞ്ചാബിലെ മുരിഡ്കെ നഗരത്തിലുള്ള മർകസ് ത്വയ്ബ. 2000 മുതൽ ഭീകര പരിശീലനം തകൃതിയായി നടക്കുന്ന ഇവിടെ ആയുധ പരിശീലനമാണ് പ്രധാനമായും നടന്നിരുന്നത്. ത്വയ്ബ കോംപ്ലക്‌സിൻറെ നിർമ്മാണത്തിന് ഒസാമ ബിൻ ലാദൻ 10 ദശലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രണം നടന്ന പ്രധാനയിടങ്ങളിലൊന്നായ ഇവിടെയാണ് അജ്മൽ കസബ് പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകൻമാരായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും തഹാവൂർ റാണയും മുരിഡ്കെ മുമ്പ് സന്ദർശിച്ചിരുന്നു.
സർജാൽ/തെഹ്‌റ കലാൻ
പാക് പഞ്ചാബിലെ നരോവാൽ ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന പാക് ഭീകരതാവളമാണ് സർജാൽ. ജമ്മു കശ്മീരിലേക്ക് പാക് തീവ്രവാദികളെ നുഴഞ്ഞുകയറ്റാനായി ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടന സ്ഥാപിച്ചതാണ് ഈ താവളം. ഇവിടെ നിന്നാണ് അതിർത്തിതുരന്ന് ഭീകരർ ഇന്ത്യയിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കാൻ ശ്രമിക്കാറ്. ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോണുകൾ വഴി ആക്രമണം നടത്താനുള്ള ലോഞ്ചിംഗ് ഇടമായും പാകിസ്താൻ ഈ പ്രദേശത്തെ കണക്കാക്കി.
മഹ്‌മൂന ജൂയ
സർക്കാർ സ്ഥാപനത്തിൻറെ മറവിൽ ഭീകര താവളം പ്രവർത്തിപ്പിക്കാനുള്ള പാകിസ്ഥാൻ-ഐഎസ്‌ഐ ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ് സിയാൽക്കോട്ടിലുള്ള മഹ്‌മൂന ജൂയ ഭീകരകേന്ദ്രം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ അവർക്ക് ആയുധ പരിശീലനം നടത്തിവന്നിരുന്നു. കൊടുംഭീകരനായ ഇർഫാൻ താണ്ടയാണ് ഈ ഹിസ്ബുൾ ഭീകര താവളത്തിൻറെ കമാൻഡർ.
മർകസ് അഹ്‌ലെ ഹദീസ്
ബർണാല ടൗണിൽ പാക് അധീന കശ്മീരിൽ ലഷ്‌കർ ഭീകരുടെ മറ്റൊരു പ്രധാന താവളമാണിത്. പൂഞ്ച്, രജൗരി സെക്ടറുകളിലേക്ക് ലഷ്‌കർ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനും മർകസ് അഹ്‌ലെ ഹദീസ് ഉപയോഗിക്കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറും മുമ്പ് ലഷ്‌കർ ഭീകരർ സ്റ്റേജിംഗ് കേന്ദ്രമായും ഇവിടം ഉപയോഗിച്ചുവരികയായിരുന്നു. 150 വരെ ഭീകരരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ താവളത്തിലാണ് ഖ്വാസിം ഗുജ്ജാറിനെയും ഖ്വാസും ഖണ്ഡയെയും അനസ് ജരാറിനെയും പോലുള്ള കൊടുംഭീകരർ പ്രവർത്തിക്കുന്നത്.
മർകസ് അബ്ബാസ്
പാക് അധീന കശ്മീരിലെ കോട്ലിയിൽ സ്ഥിതി ചെയ്യുന്ന ജയ്ഷെ ഭീകരകേന്ദ്രമാണ് മർകസ് അബ്ബാസ്. ജയ്ഷെ നേതാവ് മുഫ്തി അബ്ദുൾ റൗഫ് അസ്ഗറിൻറെ പ്രധാന സഹായിയായ ഹാഫിസ് അബ്ദുൾ ഷകൂറാണ് ഈ ഭീകര താവളത്തിൻറെ തലവൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഷകൂർ നേരിട്ട് പങ്കാളിയാണ്. മർകസ് അബ്ബാസിൽ 125 ജയ്‌ഷെ ഭീകരർ വരെയുണ്ടാവാറുണ്ട് എന്നാണ് നിഗമനം. പൂഞ്ച്- രജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ജെയ്ഷെ മുഹമ്മദിൻറെ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്.
മസ്‌കർ റഹീൽ ഷാഹിദ്
കോട്ലിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഭീകര താവളമായ മസ്‌കർ റഹീൽ ഷാഹിദ്, ഹിസ്ബുൾ മുജാഹിദ് ഭീകരരുടെ പഴക്കം ചെയ്യ കേന്ദ്രങ്ങളിലൊന്നാണ്. 200 വരെ ഭീകരരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഈ ഭീകര താവളത്തിനുണ്ട്. പ്രധാനമായും വെടിവെപ്പ് പരിശീലനമാണ് ഇവിടെ നടക്കുന്നത്.
ഷവായ് നല്ലാഹ്
പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഷവായ് നല്ലാഹ് ഭീകര ക്യാംപ് സ്ഥിതി ചെയ്തിരുന്നത്. ഇതും ലഷ്‌കർ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്മൽ കസബിന് ഇവിടെ പരിശീലനം ലഭിച്ചിരുന്നു. ലഖ്കർ ഭീകരരുടെ റിക്രൂട്ട്മെൻറിനും പരിശീലനത്തിനും ഉപയോഗിച്ചുവന്നിരുന്ന ഷവായ് നല്ലാഹ് ക്യാംപ് 2000ത്തിൻറെ തുടക്കം മുതൽ പ്രവർത്തിച്ചുവരികയായിരുന്നു. ലഷ്‌കർ സാങ്കേതികവിദ്യകളിലുള്ള പരിശീലനം ഉൾപ്പടെ നേടിയിരുന്നത് ഇവിടെയാണ്. ലഷ്‌കർ ഭീകരർക്ക് ഇവിടെ പാക് സൈന്യത്തിൽ നിന്നുള്ള വിദഗ്ധർ ആയുധ പരിശീലനം നൽകിയിരുന്നു. ഒരേസമയം 250 ലഷ്‌കർ ഭീകരർക്ക് വരെ പരിശീലനം നൽകാൻ സൗകര്യമുള്ള വലിയ ഭീകര പരിശീലന കേന്ദ്രമാണ് ഷവായ് നല്ലാഹ്.
മർകസ് സൈദിനാ ബിലാൽ
പാക് അധീന കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരുടെ മറ്റൊരു പ്രധാന താവളമാണ് മർകസ് സൈദിനാ ബിലാൽ. മുസഫറാബാദിലെ റെഡ് ഫോർട്ടിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജമ്മു കശ്മീരിലേക്ക് അയക്കും മുമ്പ് ഭീകരുടെ ഇടത്താവളമായി ഇത് അറിയപ്പെടുന്നു. 100 വരെ ഭീകരരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രത്തിൻറെ മേൽനോട്ടം ജെയ്ഷെ ഓപ്പറേഷൻ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരി നേരിട്ടാണ് വഹിച്ചിരുന്നത്. ഈ ഭീകര കേന്ദ്രത്തിൽ, പാക് സൈന്യത്തിലെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകൾ എത്തി ജയ്ഷെ ഭീകർക്ക് പരിശീലനം നൽകിയിരുന്നു.
Discussion about this post