പഹൽഗാമിലേറ്റ തീരാനോവിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ്. അതിർത്തികടന്നുള്ള ഭീകരതയ്ക്ക് ചെല്ലുചെലവും കൊടുക്കുന്ന പാകിസ്താന്റെ മണ്ണിൽ കയറിയായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കുകൾ. 9ഭീകരകേന്ദ്രങ്ങൾ തകർന്ന് നൂറുക്കണക്കിന് ഭീകരരെ നഷ്ടപ്പെട്ട് നാണം കെട്ട പാകിസ്താനാകട്ടെ തിർത്തിയിൽ പ്രകോപനവും ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഇന്ത്യ അടങ്ങിയെന്ന ധാരണയിൽ പാക് പോർവിമാനങ്ങൾ അക്രമാസക്തരായി പറന്നുയർന്നു. എന്നാൽ തിരിച്ചടിക്ക് സജ്ജരായി നിൽക്കുന്ന ഇന്ത്യയുടെ കരുത്തരെ കണ്ട് തിരികെ മടങ്ങുകയായിരുന്നു. 15 ഇടത്താണ് പാകിസ്താൻ സൈനിക നീക്കം നടത്താൻ തീരുമാനിച്ചത്. സൈനിക കേന്ദ്രങ്ങളെയും പാകിസ്താൻ ലക്ഷ്യം വച്ചു.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്ലൈ, ഭുജ് എന്നിവടങ്ങളാണ് പാക് സൈന്യം ലക്ഷ്യം വച്ചത്. ‘ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ തകർക്കുകയായിരുന്നു. പാകിസ്താന്റെ ലാഹോറിലെ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ തകർത്തത്.. പാകിസ്താന്റെ എയർ ഡിഫൻസ് സിസ്റ്റത്തിലെ മിസൈൽ ലോഞ്ചറുകളടക്കം തവിടുപൊടിയായതായാണ് റിപ്പോർട്ടുകൾ. പ്രതിരോധമന്ത്രാലായമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണം ചെറുത്തതാകട്ടെ എസ് -400 മിസൈൽ പ്രതിരോധ സംവിധാനവും. റഷ്യയിൽ നിന്ന് ഇന്ത്യ അടുത്തിടെ വാങ്ങിയ പ്രതിരോധ സംവിധാനമാണ് എസ്-400. യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ഭാരതം ഇതിന് സുദർശൻ ചക്ര എന്നാണ് നൽകിയിരിക്കുന്ന പേര്. ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതൽ 400 കിലോമീറ്റർ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകർക്കാനും ഇതിന് സാധിക്കും. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്.
പാകിസ്താന്റെ ദീർഘദൂരസൈനിക ഭൗമ-വ്യോ മിസൈൽ സംവിധാനമാണ് എച്ച് ക്യൂ9. ചൈനീസ് നിർമ്മിത വ്യോമസംവിധാനമായ ഇത് പാക് സൈന്യത്തിൻറെ ബഹുതലവ്യോമപ്രതിരോധ ശൃംഖലയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. 2021 ഒക്ടോബർ 14നാണ് ഇവ പാക് സേനയുടെ ഭാഗമായത്.
അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ-മിസൈൽ സംവിധാനമാണ് ‘ഭാർഗവാസ്ത്ര’. 64 മൈക്രോ-മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ മൊബൈൽ പ്രതിരോധ പ്ലാറ്റ്‌ഫോം, ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ്. ാർഗവാസ്ത്രയിലെ നിരവധി നൂതന സാങ്കേതിക വിദ്യകളുണ്ട്. കമാൻഡ്-ആൻഡ്-കൺട്രോൾ സെന്റർ, അത്യാധുനിക സി4ഐ സംവിധാനങ്ങളും (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കംപ്യൂട്ടേഴ്‌സ്, ആൻഡ് ഇന്റലിജൻസ്) 10 കിലോമീറ്റർ വരെ ദൂരെയുള്ള ഇടത്തരം മുതൽ വലിയ UAV-കളെയും 6 കിലോമീറ്റർ വരെ ദൂരെയുള്ള ചെറിയ ഡ്രോണുകളെയും കണ്ടെത്താൻ ശേഷിയുള്ള റഡാറുകളും ഉപയോഗിക്കുന്നു.
Discussion about this post