പഹൽഗാമിന് ലഭിച്ച മറുപടിയായ ഓപ്പറേഷൻ സിന്ദൂറിലും അടങ്ങാതെ പാകിസ്താൻ. അതിർത്തിയിൽ പ്രകോപനം തുടരുകയാണ് രാജ്യം. 9 ഭീകരകേന്ദ്രങ്ങളിലെ 100 ഓളം ഭീകരരെ വധിച്ചതിന് പകരം അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരെ ഉന്നം വയ്ക്കുകയാണ് പാകിസ്താൻ. ഇപ്പോഴിതാ ജമ്മുകശ്മീരിനെ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അതിർത്തി ഗ്രാമങ്ങളിലേക്ക് പാകിസ്താൻ ഡ്രോണുകൾ അയക്കുകയായിരുന്നു. 50 ഓളം ഡ്രോണുകളാണ് ജമ്മുകശ്മീരിനെ ലക്ഷ്യമാക്കി പാകിസ്താൻ അയച്ചത്. ഇവയെ എല്ലാ ഇന്ത്യൻ സൈന്യം നിഷ്പ്രഭമാക്കിയെന്നാണ് വിവരം. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് എട്ടോളം മിസൈലുകൾ അയച്ചെങ്കിലും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഒരൊറ്റ മിസൈലും മണ്ണിൽ തൊടാൻ അനുവദിക്കാതെ തകർക്കുകയായിരുന്നു. ജമ്മുകശ്മീരിലെ സുപ്രധാന മേഖലകളിലെല്ലാം ഇന്ത്യ നേരത്തെ തന്നെ വ്യോമ ആക്രമണ പ്രതിരോധ സംവിധാനങ്ങൾ പ്രവര്ത്തനക്ഷമമാക്കിയിരുന്നു.
ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്. പാകിസ്താൻ യുദ്ധം ഇരന്നുവാങ്ങുകയാണോ എന്നാണ് ചോദ്യമുയരുന്നത്.
Discussion about this post