ഇന്ത്യക്കെതിരെ പ്രകോപനം തുടരുകയാണ് പാകിസ്താൻ. അതിർത്തിഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നേരെ ഷെല്ലാക്രമണം നടത്തി പകരംവീട്ടുകയാണ് രാജ്യം. ഇന്ത്യയിലേക്ക് തൊടുത്ത മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കാണാനാവാതെ വന്നതോടെ ഭീകരരെ രാജ്യത്തിനകത്തേക്ക് കയറ്റിവിട്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇന്ത്യയും ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുകയാണ്. അതിർത്തി കടന്ന പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും അൻപതിലേറെ ഡ്രോണുകളും എട്ട് മിസൈലുകളും വെടിവച്ചിട്ടിട്ടുണ്ട്. എഫ് -16,? ജെ.എഫ് -17 വിമാനങ്ങളാണ് തകർത്തത്. രണ്ട് പാക് പൈലറ്റുമാരെ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങൾ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്നും ജമ്മുവിലെ അഖ്‌നൂരിൽ നിന്നുമാണ് പിടിയിലായത്.
ഇപ്പോഴിതാ നിയന്ത്രണ രേഖയിലെ പാകിസ്താൻ സൈനിക പോസ്റ്റ് ഇന്ത്യ തകർക്കുന്നതിന്റെ വീഡിയോ ഇന്ത്യൻ ആർമി പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. തുടർച്ചയായുള്ള ദിവസങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ചതിനേത്തുടർന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.












Discussion about this post