ഇന്ത്യ-പാകിസ്താൻ സംഘർഷം ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെ പാകിസ്താനിൽ ആഭ്യന്തരഭിന്നത മറനീക്കി പുറത്തുവരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെയും ഭരണകൂടത്തിനെതിരെയും പാർലമെന്റിലടക്കം വിമർശനം ഉയർന്നു കഴിഞ്ഞു.പാകിസ്താൻ തെഹരിക് ഇൻസാഫ് (പിടിഐ) പാർട്ടി എംപി ഷാഹിദ് അഹമ്മദ് ആണ് വിമർശനവുമായി രംഗത്തെത്തിയത്.
ഈ മുൻസീറ്റിൽ ഇരിക്കുന്നവർക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവർക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവർ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കൾക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചേദിച്ചത്. ഷഹബാസ് ഷെരീഫിനെ ഭീരുവെന്നാണ് എംപി വിശേഷിപ്പിച്ച്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും ഷഹബാസ് ഭയപ്പെടുന്നുവെന്ന് എംപി കുറ്റപ്പെടുത്തി.
ടിപ്പുവിന്റെ ഉദ്ധരണിയ്‌ക്കൊപ്പമാണ് എംപി ഭരണകൂടത്തെ വിമർശിച്ചത്. സിംഹങ്ങളുടെ സൈന്യത്തെ ഒരു കുറുക്കൻ നയിച്ചാൽ, അവർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല, അവർ യുദ്ധത്തിൽ തോൽക്കും.”അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ സൈനികർ നമ്മൾ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പ്രധാനമന്ത്രി തന്നെ ഒരു ഭീരുവാകുമ്പോൾ, മോദിയുടെ പേര് പറയാൻ കഴിയാത്തപ്പോൾ, മുൻനിരയിൽ ജീവൻ പണയപ്പെടുത്തി പോരാടുന്നവർക്ക് നമ്മൾ എന്ത് സന്ദേശമാണ് നൽകുന്നത്?’
Discussion about this post