ശ്രീനഗർ : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഗുജറാത്തിലും കശ്മീരിലും പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തി. ഗുജറാത്തിലെ കച്ചിൽ നിന്നും പാകിസ്താന്റെ 8 ഡ്രോണുകൾ കണ്ടെത്തി. പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തി.
ഗുജറാത്തിലെ കച്ച് അതിർത്തിയിലെ ഹരാമി നള, ഖാവ്ദ പ്രദേശങ്ങൾക്ക് സമീപമാണ് പാകിസ്താൻ ൻ ഡ്രോണുകൾ കണ്ടെത്തിയത്. ശ്രീനഗറിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ആക്രമണം നടത്തിയി.
വെടിനിർത്തൽ ലംഘനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഇന്ത്യ അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) നിർദ്ദേശം നൽകി. അഖ്‌നൂർ, രജൗരി, ആർഎസ് പുര സെക്ടറുകളിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം പീരങ്കി ഷെല്ലാക്രമണം നടത്തി. കൂടാതെ, ജമ്മുവിലെ പലൻവല്ല സെക്ടറിലും വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post