ഇന്ത്യ-പാക് സംഘർഷത്തിനിടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നെത്തി ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താൻ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പകർപ്പ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു.
വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിൽ എത്താൻ കഴിയാതെ ഡൽഹിയിൽ കുടുങ്ങി പോയിരുന്നു. ഇവർക്ക് സൂരക്ഷിതമായി നാട്ടിൽ എത്തുന്നതിനുള്ള സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നതായി അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
,’ ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ചന്ണ്ടീഘട്ടിൽ നിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്‌സിറ്റി യിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാൻ കത്ത് നൽകിയിരുന്നു. അതിനു പരിഹാരമായി ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താൻ വേണ്ടി Special Train അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം’.അദ്ദേഹം കുറിച്ചു.
Discussion about this post