കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ എസ്‌ഐക്ക് കള്ളക്കടത്തിന് കൂട്ടുനിന്നതിന് പ്രതിഫലമായി കിട്ടിയത് ലക്ഷങ്ങള്‍.ഇത് സംബന്ധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു.എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെക്കുറിച്ചാണ് അന്വേഷണം.കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എസ്‌ഐ മനുവിന്റെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
ഒരോ തവണയും സ്വര്‍ണ്ണം കടത്തുമ്പോള്‍ ഒരു കിലോ സ്വര്‍ണ്ണത്തിന് പ്രതിഫലമായി എസ്‌ഐ മനു വാങ്ങിയിരുന്നത് അമ്പതിനായിരം രൂപ വീതമാണ്. ഇങ്ങനെ ഒരോ തവണയും അഞ്ചു കിലോഗ്രാം സ്വര്‍ണ്ണം വീതമാണ് ഇതു വഴി സ്വര്‍ണ്ണം കടത്തിയിരുന്നത്.മുപ്പത് തവണയാണ് പ്രതികള്‍ സ്വര്‍ണ്ണം കടത്തിയത്.
കൈക്കൂലിക്കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
Discussion about this post