ഡല്‍ഹി : ആംആദ്മി പാര്‍ട്ടിയുടെ മറവില്‍ നടക്കുന്ന കള്ളപ്രവര്ത്തനങ്ങള് പുറത്തുകൊണ്ടുവരുമെന്ന് സാമൂഹിക പ്രവര്‍ത്തകയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മി. താന്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നപ്പോള്‍ എഎപിയെ കുറിച്ച് മനസ്സിലാക്കിയത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുമെന്നും ഷാസിയ ഇല്‍മി പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്നു ജനങ്ങളെ അറിയിക്കും. പാഴ്വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുന്നതുള്പ്പടെയുള്ളവ വെളിച്ചത്തുകൊണ്ടു വരും. അടുത്തിടെ നിരവധി പ്രവര്‍ത്തകരാണ് പാര്‍ട്ടിവിട്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നും ഇല്‍മി പറഞ്ഞു.
Discussion about this post