സിഐടിയു പ്രവർത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ശിക്ഷ വിധിച്ച് കോടതി. ഇനർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും ആണ് വിധിച്ചത്. ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾക്ക് അഞ്ചുവർഷം അധികശിക്ഷയും വിധിച്ചു. തൃശൂർ ഒന്നാംക്ലാസ് അഡി. സെഷൻസ് കോടതി ജഡ്ജ് ടികെ മിനിമോളാണ് ശിക്ഷ വിധിച്ചത്.
കാളത്തോട് നിവാസികളായ ഷാജഹാൻ, ഷബീർ, അമൽ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീൻ എന്നിവർ കേസിൽ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബർ 21 നായിരുന്നു സംഭവം. കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിലൂടെ ഗുഡ്സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികൾ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
സാക്ഷികളെ പ്രതികൾ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടൽ നടത്തിയാണ് കേസ് വിചാരണ പൂർത്തിയാക്കിയത്. വിറ്റ്‌നസ് പ്രൊട്ടക്ഷൻ കാറ്റഗറിയിൽപ്പെടുത്തി സാക്ഷികൾക്ക് പൊലിസ് സുരക്ഷയും ഹൈക്കോടതി അനുവദിച്ചിരുന്നു
Discussion about this post