ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട,ബ്ലാക്ക്‌മെയിൽ ചെലവാകില്ല ഇനി ചർച്ച പാക് അധിനിവേശ കശ്മീരിൽ മാത്രം; നരേന്ദ്രമോദിആണവായുധഭീഷണി ഇന്ത്യയോട് വേണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലാക്ക് മെയിൽ വേണ്ടെന്നും അതൊന്നും ഇവിടെ ചെലവാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ, ഞങ്ങൾ ഉചിതമായ മറുപടി നൽകി. കൂടുതൽ ഭീകരാക്രമണം ഉണ്ടായാൽ വീണ്ടും മറുപടി നൽകും. ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ല.ബ്ലാക് മെയ്ലിങ് ഇന്ത്യയിൽ ചെലവാകില്ല. പാക് സർക്കാർ സ്‌പോൺസേർഡ് തീവ്രവാദം അവസാനിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ചർച്ച പാക് അധിനിവേശ കശ്മീരിൽ മാത്രമാണ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. തീവ്രവാദവും വ്യാപാരബന്ധവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് നരേന്ദ്രമോദി തുറന്നടിച്ചു. തീവ്രവാദത്തോട് സന്ധിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം ഭീകരർ മായ്ച്ചു. നമ്മൾ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തിട്ടു. വായുസേന പാക്കിന്റെ എയർ ബേസുകൾ തകർത്തു. പാകിസ്താൻ ഭയന്ന് ലോകം മുഴുവൻ രക്ഷ തേടി. നിവൃത്തിയില്ലാതെ വന്നതോടെ പാകിസ്താൻ ഇന്ത്യയുടെ ഡിജിഎമ്മിനെയും വിളിച്ചു. എല്ലാം തകർന്നതോടെ രക്ഷിക്കണേയെന്ന് കേണപേക്ഷിച്ചു, വെടിനിർത്തലിന് യാചിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്താൻ നമ്മുടെ സ്‌കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്മം ആക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താന്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താന്റെ ഹൃദയത്തിൽ വരെ ഇന്ത്യ തിരിച്ചടിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post