തങ്ങൾ ആക്രമണം നടത്തിയെന്ന് പാകിസ്താൻ പ്രചരിപ്പിച്ച ആദംപൂർ വ്യോമത്താവളത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ച് നരേന്ദ്രമോദി. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പിന്നാലെ അയവ് വന്നതോടെയാണ് പഞ്ചാബിലെ ആദംപൂർ വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത്.
പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾ ആ ശ്രമങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു. എന്നിട്ടും വ്യാജപ്രചരണങ്ങളാണ് പാകിസ്താൻ നടത്തിയത്. ഇതിന്റെയെല്ലാം മുനയൊടിച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം.
ഇന്ന് രാവിലെ ഞാൻ എഎഫ്എസ് ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമുണ്ടായിരുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്’ മോദി എക്സിൽ കുറിച്ചു.
Discussion about this post