ന്യൂഡൽഹി; കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് കേന്ദ്രമന്ത്രി സന്ദർശിച്ചത്. നമ്മുടെ സുരക്ഷാ സേന അവരുടെ വീര്യവും കഴിവും ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കുകയാണ്. രാഷ്ട്രം നിങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ഭീകരവേട്ടയിൽ പങ്കളികളായ സൈനികരെയോർത്ത് അഭിമാനിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.
ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽവെച്ചുണ്ടായ ഏറ്റുമുട്ടലിൽ 31 കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സൈന്യം വധിച്ചത്. . ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഇന്ത്യയ്ക്കു ചരിത്രപരമായ നേട്ടം കൈവരിക്കാനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരിക്കൽ ചുവന്ന ഭീകരത ഭരിച്ചിരുന്ന കുന്നുകളിൽ ഇപ്പോൾ അഭിമാനപൂർവം ത്രിവർണ പതാക പാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2026 മാർച്ചോടെ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.
സിആർപിഎഫ്, പ്രത്യേക ദൗത്യ സംഘം, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് എന്നിവരുടെ സേവനങ്ങളെയും മന്ത്രി ശ്ലാഘിച്ചു. 21 ദിവസം കൊണ്ടാണ് 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതെന്നും അതേസമയം, സേനയിൽ ഒരാൾക്കുപോലും ഗുരുതരമാ. പരിക്കുകളില്ലെന്നും കേന്ദ്രമന്ത്രി സ്ഥിരീകരിച്ചിരുന്നു. ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ എന്നു പേരിട്ട ദൗത്യത്തിൽ ആകെ 1.72 കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന കമ്മ്യണിസ്റ്റ് ഭീകരനേതാവിനെയും സൈന്യം വധിച്ചിരുന്നു.
ഭീകരരെ ഇല്ലാതാക്കി കരേഗുട്ട കുന്നുകൾ തിരിച്ചുപിടിച്ചത് മാവോയിസത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണെന്ന് സിആർപിഎഫ് മേധാവി ചീഫ് ജനറൽ ജി.പി.സിങ് പറഞ്ഞിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകര ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായിരുന്നു കരേഗുട്ട കുന്നുകൾ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ 1, ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി, ടിഎസ്‌സി, സിആർസി തുടങ്ങിയ മാവോവാദി ഗ്രൂപ്പുകളുടെ ആസ്ഥാനമായിരുന്നു ഇവിടം. പ്രവർത്തകർക്കു പരിശീലനം നൽകുന്നതു മുതൽ മാവോയിസ്റ്റുകൾ ആയുധം സൂക്ഷിക്കുന്നതുവരെ കരേഗുട്ട കുന്നുകളിലായിരുന്നു.
Discussion about this post