പട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബീഹാർ പോലീസ് പുതിയ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചു, അനുമതിയില്ലാതെ ഹോസ്റ്റലിൽ രാഷ്ട്രീയ പൊതുയോഗം ചേർന്നു എന്നീ കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ‘എന്റെ പേരിലുള്ള കേസുകൾ എല്ലാം എനിക്ക് ലഭിച്ച മെഡലുകളാണ്’ എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ദർഭംഗയിലെ അംബേദ്കർ കല്യാൺ ഹോസ്റ്റലിൽ അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനും നിരോധനാജ്ഞ ലംഘിച്ചതിനും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് നിരവധി കോൺഗ്രസ് നേതാക്കൾക്കും എതിരെ ബീഹാർ പോലീസ് കേസെടുത്തിരിക്കുന്നത്. സിആർപിസി സെക്ഷൻ 163 ലംഘിച്ചതിന് ദർഭംഗ ജില്ലാ ഭരണകൂടം രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഭവത്തിൽ രണ്ട് കേസുകളാണ് രാഹുൽഗാന്ധിക്കെതിരെ എടുത്തിരിക്കുന്നത്.
തന്റെ പേരിൽ ഇപ്പോൾ 30-32 കേസുകളുണ്ടെന്ന് രാഹുൽ ഗാന്ധി ഈ വിഷയത്തെക്കുറിച്ച് വ്യക്തമാക്കി. സാമൂഹിക നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ തെളിവായിട്ടാണ് അവയെ കാണുന്നത്. എനിക്ക് കിട്ടിയ മെഡലുകളാണ് ഈ കേസുകൾ എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാൽ പോലീസ് അനുമതി നിഷേധിച്ചിട്ടും എന്തിനാണ് ഒരു ഹോസ്റ്റലിൽ രാഷ്ട്രീയ യോഗം നടത്തിയത് എന്നുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറഞ്ഞില്ല.
Discussion about this post