പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാക്പട്ടാളത്തിന്‍റെ കമാൻഡോകളാണെന്ന് വെളിപ്പെടുത്തി പാക് മാദ്ധ്യമ പ്രവത്തകൻ അഫ്താബ്ഇഖ്ബാൽ.
പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ അലി, ആസിം എന്നിവർ പാക് പൗരന്മാർമാത്രമല്ല പാക് ആർമി കമാൻഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നാണ് ഇയാൾ പറയുന്നത്. ഇരുവരും ലഷ്കർ-ഇ-തൊയ്ബയുമായി ദീർഘകാലമായി ബന്ധമുള്ളവരാണെന്നും പാക് സൈനിക, ഇന്‍റലിജൻസ് ശൃംഖലയുമായി അടുത്ത ബന്ധമുള്ളവരാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
തൽഹയും ആസിമും അതിർത്തി കടന്നുള്ള ദൗത്യങ്ങൾക്കായി പതിവായി വിന്യസിക്കപ്പെട്ടിരുന്നു. അവരുടേത് ഒറ്റപ്പെട്ട ഭീകരവാദമല്ല. മറിച്ച് ഭീകരത, ചാരവൃത്തി, സൈനിക ഇടപെടൽ എന്നിവയെപരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് അഫ്താബ് ഇഖ്ബാൽ പറഞ്ഞു
Discussion about this post