കൊച്ചി: ദളിത് വിഭാഗങ്ങളുടെ പാര്‍ശ്വവത്ക്കരണം കേരളത്തിലും തുടരുകയാണെന്ന് ചലച്ചിത്ര നടന് സലിം കുമാര്‍. ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പുരസ്കാരം നഷ്ടമായപ്പോള്‍ ബോധം കെട്ടുവീണ കലാഭവന്‍ മണിയ്ക്കുള്ള പരിഹാസത്തിന് താനും പാത്രമായി. ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ടും കാര്യമില്ല. കലാഭവന്‍മണി അംഗീകരിയ്ക്കപ്പെടാന്‍ മരണം വേണ്ടി വന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സലിംകുമാര്‍ പറഞ്ഞു.
ദളിതനായി ജനിച്ചതിന്റെ പേരില്‍ മുന്‍ രാഷ്ട്രപതി കെ ആര്നാരായണനു പോലും വേര്‍തിരിവ് അനുഭവിയ്ക്കേണ്ടി വന്നെന്നും സലിം കുമാര്‍ പറഞ്ഞു.
Discussion about this post