ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാരിന്റെ നയത്തെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്‌നം പിടികൂടിയിരുന്നു. ആർട്ടിക്കിൾ 370 കശ്മീർ പൂർണമായും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു. വകുപ്പ് പിൻവലിച്ചതോടെ അത് ഇല്ലാതെയായി എന്നും പ്രദേശത്ത് വിഘടനവാദം ഇല്ലാതെയായെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. ഇന്ത്യൻ പ്രതിനിധി സംഘത്തിൻറെ ഭാഗമായി നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സൽമാൻ ഖുർഷിദിന്റെ പരാമർശം.
വകുപ്പ് റദ്ദാക്കിയതിന് ശേഷം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും സംസ്ഥാന സർക്കാർ അധികാരമേറ്റതും അടക്കം സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രദേശത്ത് ഇപ്പോൾ അഭിവൃദ്ധി ഉണ്ടായെന്നും, ഈ അന്തരീക്ഷത്തെ ഇല്ലാതെയാകാൻ ശ്രമിക്കുന്നവർ ആ അഭിവൃദ്ധിയെ ഇല്ലാതെയാകാൻ ശ്രമിക്കുന്നുവെന്നും ഖുർഷിദ് പറഞ്ഞു.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം മേഖലയിൽ നല്ല മാറ്റങ്ങൾക്കും അഭിവൃദ്ധിക്കും കാരണമായതായി മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. തുടർന്ന്, 65 ശതമാനം പേർ പങ്കെടുത്ത വോട്ടെടുപ്പ് നടന്നു. ഇന്ന് കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുണ്ട്, അതിനാൽ സംഭവിച്ചതെല്ലാം ഇല്ലാതാക്കാൻ ആളുകൾ ആഗ്രഹിക്കുന്നു, കശ്മീരിന് ലഭിച്ച അഭിവൃദ്ധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചത്. അന്ന് ഈ നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യ മര്യാദകളെ കാറ്റിൽപറത്തിയും ഫെഡറലിസത്തെ അപ്പാടെ ഇല്ലാതെയാക്കിയുമാണ് ഈ നീക്കമെന്നായിരുന്നു കോൺഗ്രസ് വിമർശനം. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് ബിജെപി വാദിച്ചു.
Discussion about this post