മുൻ കാമുകിയെ ബോംബെറിഞ്ഞ് കൊല്ലാൻ സ്രമിച്ച യുവാവിന് ദാരുണാന്ത്യം. കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണിൽ തട്ടി ബൗൺസ് ചെയ്ത് തിരിച്ചുവന്നുപൊട്ടിയാണ് യുവാവ് മരിച്ചത്. എം26 ഫ്രാഗ്മെന്റേഷൻ ടൈപ്പിൽപ്പെടുന്ന ഗ്രനേഡാണ് യുവാവ് മുൻകാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുൻപിലെ തൂണിൽ തട്ടി ഗ്രനേഡ് യുവാവിന്റെ നേർക്കുവരികയും ഉടൻ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മെയ് 23ന് തായ്‌ലാൻഡിലാണ് സംഭവം.
പ്രണയബന്ധം വിച്ഛേദിച്ചതും അനുനയത്തിന് തയ്യാറാവാത്തതും യുവാവിന് പകയായി. ഇതാണ് യുവാവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ കാരണമായത്. യുവതിയുമായി യുവാവ് ഏറെ നാളായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു. ഇതിന് മുൻപും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്ന സമയത്ത് യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ആക്രമണത്തിൽ നിന്നും യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പകതീരാതെ, ഇയാൾ സംഭവദിവസം യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണിൽ തട്ടി തിരിച്ച് യുവാവിനു നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യിൽവച്ചാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ കാറിൽ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
Discussion about this post